നോട്ടിങ്ഹാം: ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ഇന്ത്യൻ താരം ശിഖര്‍ ധവാന്‍ നാട്ടിലേക്ക് മടങ്ങില്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐ. ധവാന്‍ വൈദ്യ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യുമെന്നും ബി.സി.സി.ഐ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിനിടെയാണ് ശിഖര്‍ ധവാന്റെ ഇടത് കൈവിരലിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ധവാന്‍ പിന്നീട് ഫീല്‍ഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
മത്സരത്തില്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് നേരിടുന്നതിനിടെയായിരുന്നു ധവാന്റെ ഇടത് തള്ളവിരലില്‍ പന്ത് കൊണ്ടത്.കൈവിരലില്‍ പൊട്ടലുണ്ടെന്ന് സ്‌കാനിങ്ങില്‍ തെളിഞ്ഞതോടെ ഡോക്ടര്‍മാര്‍ ശിഖർ ധവാന് മൂന്നാഴ്ച്ച വിശ്രമം അനുവദിക്കുകയായിരുന്നു.
Post Your Comments