തലശ്ശേരി: രാജസ്‌ഥാന്‍ നാടോടി കൂട്ടത്തിലെ നാല്‍പതുകാരിയായ വിധവ തലശ്ശേരിയിലെ തെരുവോരത്ത് ബലാത്സംഗത്തിനിരയായി. നഗരത്തില്‍ പാവകളും പായകളും മറ്റും വില്‍പന നടത്തി പുതിയ ബസ് സ്‌റ്റാന്റ് പരിസരത്ത് താമസിച്ചു വരികയായിരുന്നു സ്‌ത്രീ. രാജസ്‌ഥാന്‍ ബില്‍വാഡ സ്വദേശിനിയായ വിധവയാണ് ഇതേ സംഘത്തില്‍പെട്ട രണ്ടു പേരുടെ മാനഭംഗത്തിനും പിടിച്ചുപറിക്കും ഇരയായത്.
ഇക്കഴിഞ്ഞ ആറിന് രാത്രിയില്‍ റെയില്‍വെ മേല്‍പാലത്തിനടിയില്‍ വച്ച് രാകേഷ്(32) എന്നയാള്‍ ബലാത്സംഗം ചെയ്‌തുവെന്നും കൂടെ ഉണ്ടായ ബന്ന(27) സ്‌ത്രീയുടെ കൈവശമുണ്ടായ 30,000 രൂപ തട്ടിപ്പറിച്ചുവെന്നുമാണ് പരാതി. അതിക്രമത്തിന് ശേഷം ഇരുവരും തലശ്ശേരിയില്‍ നിന്ന് രക്ഷപ്പെട്ടുവത്രെ. യുവതി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയില്‍ നിന്ന് പോലീസ് കൂടുതല്‍ മൊഴിയെടുത്ത് വിട്ടയച്ചിരുന്നു. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നതിനിടെ പരാതിക്കാരിയായ യുവതിയും മുങ്ങിയതായി സൂചനയുണ്ട്.രാകേഷിന്റെയും ബന്നയുടെയും പേരില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 376,392, റഡ്‌വിത്ത് 34 വകുപ്പ് പ്രകാരം തലശ്ശേരി പോലീസ് കേസെടുത്തു.
Post Your Comments