KeralaLatest News

ചീങ്കണ്ണിപ്പാലിയിലെ തടയണ; ഹൈക്കോടതി ഉത്തരവ് എം.എല്‍.എക്ക് തിരിച്ചടി

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ച്‌ വെള്ളം തുറന്നുവിടാനുള്ള ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് പൊളിക്കാനുള്ള നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി ഉത്തരവ് നല്‍കി. ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ ഇക്കാര്യത്തില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ അടക്കമുള്ളവ സംബന്ധിച്ച്‌ മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇനിയൊരു ദുരന്തം നേരിടാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റായ് ,എ.കെ ജയങ്കരന്‍ നമ്ബ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഉത്തരവ് നടപ്പാക്കാന്‍ 10 ദിവസത്തിലധികം സമയമെടുക്കരുതെന്നും നിര്‍ദ്ദേശം നല്‍കി. അടിയന്തിരമായി തടയണയുടെ ഒരു ഭാഗം തുറന്ന് വെള്ളം പൂര്‍ണമായും ഒഴുക്കിവിടണമെന്നും കാട്ടരുവിയുടെ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തണമെന്നും ഏപ്രില്‍ 10നുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ അന്‍വറിന്റെ ഭാര്യാപിതാവ് വീഴ്ച വരുത്തിയതായും നേരത്തെ കോടതി വിലയിരുത്തിയിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാന്‍ തേടിയ ഒരാഴ്ചക്കാലത്തെ സാവകാശം കഴിഞ്ഞിട്ടും വെള്ളം തുറന്നുവിടാത്ത സാഹചര്യത്തിലാണ് കോടതി ഈ ചുമതല കളക്ടര്‍ക്കു കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button