ലഹോര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കായി വ്യോമപാത തുറന്നുകൊടുക്കല്‍ , തീരുമാനം അറിയിച്ച് പാകിസ്താന്‍. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുമെന്ന് പാകിസ്താന്‍ ഇന്ത്യയോട് നിലപാട് അറിയിച്ചു.
ജൂണ്‍ 13, 14 തീയതികളില്‍ കിര്‍ഗിസ്താനിലെ ബിഷ്‌കെക്കിലാണ് സമ്മേളനം. ബാലക്കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 26 മുതല്‍ പാകിസ്താന്‍ ഇന്ത്യയുമായുള്ള 11 വ്യോമപാതയില്‍ രണ്ടെണ്ണമൊഴികയുള്ളവ അടച്ചിട്ടിരിക്കുകയാണ്.
ഷാങ്ഹായ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിഷ്‌കെക്ക് വ്യോമപാത തുറന്നുകൊടുക്കാനായി ഇന്ത്യ നേരത്തേ പാകിസ്താനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള സമാധാന ചര്‍ച്ച വിഷയങ്ങളില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നതായും പാക് വക്താവ് പറഞ്ഞു.
Post Your Comments