പട്ന: ജനതാദള്‍ (യു)വിന് സഖ്യകക്ഷിയായ ബിജെപിയുമായി ഒരു പ്രശ്നമവുമില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) നേതാവുമായ നിതീഷ് കുമാര്‍. സംസ്ഥാനത്ത് എന്‍ഡിഎ യെ സംബന്ധിച്ച് എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പുണ്ടായിരുന്നതുപോലെ തന്നെ ബിജെപിയുമായുള്ള സഖ്യം ശക്തമായി തുടരുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ആഴ്ചതോറുമുള്ള ലോക് സവാദ് പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ജനതാദള്‍ യു എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കുമെന്നും എന്നാല്‍ ഝാര്‍ഖണ്ഡ്, ഡല്‍ഹി, കശ്മീര്‍, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വന്തം നിലയിലായിരിക്കും മത്സരിക്കുന്നതെന്നും നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഡിഎയുമായി ഒരു തരത്തിലുമുള്ള അഭിപ്രായവ്യത്യാസവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 17 സീറ്റുകളില്‍ 16 എണ്ണവും എന്‍ഡിഎ നേടിയിരുന്നു
തെരെഞ്ഞെടുപ്പ് സമയത്തോ അതിന് മുമ്പോ ഞങ്ങളുടെ അടിസ്ഥാന മൂല്യങ്ങളും തത്വങ്ങളും ഒരിക്കലും വിട്ടുവീഴ്ച ചെയ്യുകയില്ലെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ബീഹാര്‍ വികസിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം, സംസ്ഥാനത്തിന്റെ വികസനത്തിലൂടെ രാജ്യവികസനത്തെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും ബീഹാര്‍ മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments