തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇ. ശ്രീധരനുമായി ഈ വ്യാഴാഴ്ച സർക്കാർ ചർച്ച നടത്തും. മുഖ്യമന്ത്രിയുമായും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനുമായുമാണ് ഇ. ശ്രീധരൻ ചർച്ച നടത്തുക. ലൈറ്റ് മെട്രോകള്‍ക്കു പകരം കൊച്ചി മാതൃകയില്‍ മീഡിയം മെട്രോ വേണമെന്ന അഭിപ്രായവുമുണ്ട്. അതേസമയം വയനാട് ചുരം ബദല്‍ പാതയുടെ വിശദ പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേയെ ചുമതലപ്പെടുത്താന്‍ ഡിഎംആര്‍സി നേരത്തേ ശിപാര്‍ശ ചെയ്തിരുന്നു.
Post Your Comments