ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ട് ഉടമകള്‍ക്ക് ഇനി നാലുതവണ എടിഎമ്മില്‍നിന്ന് സൗജന്യമായി പണം പിൻവലിക്കാം. ജൂലായ് ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. എടിഎം വഴിയോ ബാങ്ക് ശാഖവഴിയോ മാസം മൊത്തം നാല് സൗജന്യ ഇടപാടുകളാണ് നടത്താന്‍ കഴിയുക. നാലില്‍ കൂടുതല്‍ ഇടപാടുകള്‍ക്ക് നിശ്ചിത ചാര്‍ജ് നല്‍കേണ്ടിവരും. റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ച് വാണിജ്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പരിമിതികളോടെ ബാങ്കിങ് ഇടപാട് നടത്താനാണ് ആര്‍ബിഐയുടെ നിര്‍ദേശപ്രകാരം ബാങ്കുകള്‍ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് സംവിധാനമൊരുക്കിയത്.
Post Your Comments