Latest NewsInternational

അധോലോക കുറ്റവാളി രവി പൂജാരി ആഫ്രിക്കയില്‍ നിന്ന് രക്ഷപ്പെട്ടതായി സൂചന : ആഫ്രിക്കയില്‍ ബാര്‍ ഹോട്ടല്‍ നടത്തിയിരുന്ന രവി പൂജാരി അവിടെ ആന്റണി എന്ന പേരില്‍ പ്രസിദ്ധന്‍

കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരി ആഫ്രിക്കയില്‍ നിന്ന് രക്ഷപ്പെട്ടതായി സൂചന . ആഫ്രിക്കയില്‍ ബാര്‍ ഹോട്ടല്‍ നടത്തിയിരുന്ന രവി പൂജാരി അവിടെ ആന്റണി എന്ന പേരില്‍ പ്രസിദ്ധന്‍.
മുംബൈ അധോലോക കുറ്റവാളിയായ രവി പൂജാരി കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ മുഖ്യപ്രതിയാണ്. രവി പൂജാരി ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് രക്ഷപെട്ടതായാണ് സൂചനയുള്ളത്. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസുളള മുംബൈ അധോലോക കുറ്റവാളിയായ രവി പൂജാരി കഴിഞ്ഞ ജനുവരി 21നാണ് ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായത്. അവിടുത്തെ ഒരു വഞ്ചനാക്കേസിലായിരുന്നു അറസ്റ്റ്.

ആന്റണി എന്ന വ്യാജപ്പേരില്‍ ബാറും ഹോട്ടലും നടത്തിയിരുന്ന രവി പൂജാരിയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെനഗലുമായി കുറ്റവാളികളെ കൈമാറുന്ന കരാര്‍ നിലവിലില്ലാത്തത് ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തടസമായി.

എന്നാല്‍ അവിടുത്തെ വഞ്ചനാക്കേസില്‍ കഴിഞ്ഞയാഴ്ച ജാമ്യം നേടിയ രവി പൂജാരി റോഡുമാര്‍ഗം പശ്ചിമ ആഫ്രിക്കയിലെ മറ്റൊരു രാജ്യത്തേക്ക് രക്ഷപെട്ടെന്നാണ് സ്ഥീരികരിക്കാത്ത റിപ്പോര്‍ട്ടുകളുളളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button