കോഴിക്കോട്: പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മ നശിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി പരശുരാമനെ തേടി ബന്ധുവെത്തി. കോഴിക്കോട് പൊറ്റമ്മലില്‍ ജോലിക്കിടെയാണ് തമിഴ്‌നാട് സ്വദേശി പരശുരാമന് പക്ഷാഘാതമുണ്ടായത്. ഇതേതുടര്‍ന്ന് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നുപോവുകയും ഓര്‍മ്മ നശിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ദുരവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സന്നദ്ധ പ്രവര്‍ത്തകന്‍ മുഖേന ഇദ്ദേഹത്തിന്റെ ബന്ധുക്കളെത്തുകയായിരുന്നു. തലശേരി ടിസി മുക്കില്‍ ജോലി ചെയ്യുന്ന പരശുരാമന്റെ ബന്ധു മാരിമുത്തുവാണ് ഇയാളെ തേടി എത്തിയത്.
തമിഴ്‌നാട്ടിലെ തലനത്തം സ്വദേശിയാണ് പരശുരാമനെന്ന് ഇദ്ദേഹം പറഞ്ഞു. ആഴ്ചകള്‍ നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ സ്വദേശത്തേക്ക് തിരിച്ച് പോകാനുള്ള തയ്യാറെടുപ്പിലാണ് പരശുരാമന്‍. അധികം വൈകാതെ തന്നെ പരശുരാമനെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകുന്നതിനായി സഹോദരന്‍ കോഴിക്കോട്ടെത്തും. അഫ്തര്‍ കുറ്റിച്ചിറയെന്ന സാമൂഹ്യപ്രവര്‍ത്തകന്റെ നേതൃത്വത്തിലാണ് പരശുരാമന്റെ ബന്ധുക്കളെ കണ്ടെത്തിയത്.
Post Your Comments