KeralaLatest News

ഇടത്പക്ഷ സര്‍ക്കാറിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ചങ്ങനാശേരി: ഇടത്പക്ഷ സര്‍ക്കാറിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അടിസ്ഥാന വര്‍ഗത്തെ ഉയര്‍ത്താനോ ഒപ്പം നിര്‍ത്താനോ സാധിക്കാത്തതാണ് ഇടതുപക്ഷ പരാജയത്തിന്റെ പ്രധാന കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ 5 ദേവസ്വം ബോര്‍ഡുകളിലും ഇന്നും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അയിത്തം നിലനില്‍ക്കുന്നു. ക്ഷേത്രപ്രവേശനം ഇന്നും ശരിയായ രീതിയില്‍ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.

15 ശതമാനം മാത്രമുള്ള സവര്‍ണ വിഭാഗത്തിനാണു കേരളത്തിലെ ദേവസ്വം ബോര്‍ഡുകളിലെ 96 ശതമാനം നിയമനവും ലഭിച്ചത്. ബോര്‍ഡ് നിയമനം പിഎസ്സിക്കു വിടണമെന്ന നിവേദനം ആരും ഇതുവരെ പരിഗണിച്ചിട്ടില്ല. മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗത്തിന് 10 ശതമാനം സംവരണം നല്‍കിയ സര്‍ക്കാര്‍ സവര്‍ണര്‍ക്കു മുന്നില്‍ മുട്ടുകുത്തിയെന്നും അദ്ദേഹം ആരോപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button