Latest NewsJobs & VacanciesEducation & Career

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : ഇന്ത്യൻ എയർ ഫോഴ്സിൽ അവസരം

ഇന്ത്യൻ എയർ ഫോഴ്സിൽ അവസരം. എയര്‍മാന്‍ ഗ്രൂപ്പ് എക്സ് (എജ്യു. ഇന്‍സ്ട്രക്ടര്‍ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ (ഐ.എ.എഫ്. സെക്യൂരിറ്റി, മ്യുസീഷ്യന്‍ ട്രേഡുകള്‍ ഒഴികെ) ട്രേഡുകളിലേക്ക് അവിവാഹിതരായ യുവാക്കള്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, ട്രേഡ് അലോക്കേഷന്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 2019 സെപ്റ്റംബര്‍ 21-24 തീയതികളിലായാണ് എഴുത്തുപരീക്ഷ നടക്കുക. കേരളത്തില്‍ കൊച്ചിയാണ് പരീക്ഷാകേന്ദ്രം. 2020 ഏപ്രില്‍ 30-ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. .മാസ്റ്റര്‍ വാറന്റ് ഓഫീസര്‍ റാങ്ക് വരെ ഉയരാവുന്ന തസ്തികയാണിത്. വിവിധ പരീക്ഷകളില്‍ യോഗ്യത നേടിയാല്‍ കമ്മിഷണ്‍ഡ് ഓഫീസറാകാനും സാധിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
ജൂലൈ ഒന്ന് മുതൽ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.
അവസാന തീയതി – ജൂലായ് 15

shortlink

Related Articles

Post Your Comments

Related Articles


Back to top button