ഭുവനേശ്വര്‍: കടയുടെ മതിലിടിഞ്ഞു വീണ് നാല് പേര്‍ക്ക് ദാരുണാന്ത്യം.സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. ധെന്കനാലിലുള്ള അരിമില്ലിന്റെ മതിലാണ് ഇടിഞ്ഞുവീണത്. മതിലിന്റെ കാലപ്പഴക്കമാകാം ഇടിഞ്ഞുവീഴാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രാമചന്ദ്ര പട്ര, അഭിമന്യു ബിസ്വാൾ, മയാധാർ മല്ലിക്ക്, സംഗ്രാം സാഹു എന്നിവരാണ് മരിച്ചത്.
വിവരമറിഞ്ഞ് ഓഡ്രാഫ്, ഫയർ സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് തുടക്കമിടുകയായിരുന്നു.പരിക്കേറ്റവരെ ജില്ലാ ആസ്ഥാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പച്ചക്കറി മാർക്കറ്റിൽ വ്യാപാരം നടന്നുകൊണ്ടിരിക്കെയാണ് അപകടം നടന്നത്.മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകുമെന്ന് കളക്ടർ നിഖിൽ പവൻ കല്യാൺ പ്രഖ്യാപിച്ചു.
Post Your Comments