
കൊച്ചി: മത്സ്യബന്ധന ബോട്ട് കടലിൽ മുങ്ങി. കൊല്ലത്തുനിന്ന് 35 നോട്ടിക്കൽ മൈൽമാറി ആചാര്യമാതാ എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ആറ് മൽസ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. തീരസംരക്ഷണ സേനയുടെ നിർദേശമനുസരിച്ച് ഈ ഭാഗത്തുണ്ടായിരുന്ന മർച്ചന്‍റെ വെസലാണ് ഇവരെ രക്ഷിച്ചത്. ആർക്കും പരിക്കില്ലെന്നും ഇവരെ രാത്രിയോടെ കൊച്ചിയിലെത്തിക്കുമെന്നും കോസ്റ്റുഗാർഡ് അറിയിച്ചു.
Post Your Comments