ലഖ്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. പ്രശാന്ത് കനോജിയ എന്നയാള്‍ക്കെതിരെയാണ് ഹസ്‌റത്ഗഞ്ച് പൊലീസ് കേസെടുത്തത്. ഫേസ്ബുക്കിലൂടെയാണ് ഇത്തരമൊരു വ്യാജസന്ദേശം ഇയാള്‍ പ്രചരിപ്പിച്ചത്. ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഇയാളെ ദില്ലിയിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് അറസ്റ്റ് ചെയ്‌തെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യോഗിക്കെതിരെ അധിക്ഷേപകരമായ രീതിയിലാണ് പ്രശാന്ത് പോസ്റ്റിട്ടതെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ഇയാളെ തിരയുകയാണെന്നുംഅറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നില്‍വച്ച് ഒരു സ്ത്രീ മുഖ്യമന്ത്രിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് മാധ്യമങ്ങളോട് പറയുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറസ്റ്റ്.
Post Your Comments