തൃശൂർ : കേരളീയ വേഷത്തിൽ പ്രധാനമന്ത്രി ഗുരുവായൂരിൽ ക്ഷേത്രദർശനം നടത്തി. താമര കൊണ്ട് തുലാഭാരം നടത്തി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും കേരളീയ വേഷത്തിൽ തന്നെ പ്രധാനമന്ത്രിയെ അനുഗമിച്ചു.
മുണ്ടും മേൽമുണ്ടും ധരിച്ചാണ് മോദി ക്ഷേത്ര ദര്‍ശനത്തിന് വന്നത്. രാവിലെ കൊച്ചിയിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ ഗുരുവായൂരിൽ ഇറങ്ങി ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ ശേഷമാണ് അദ്ദേഹം ക്ഷേത്രത്തിലേക്ക് എത്തിയത്. പൂര്‍ണ്ണകുംഭം നൽകിയാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ പ്രധാനമന്ത്രിയെ വരവേറ്റത്. കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഗുരുവായൂരിൽ സജ്ജമാക്കിയിരുന്നത്.11 :30 ന് ബിജെപിയുടെ പൊതുയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.
പ്രധാനമന്ത്രി പ്രത്യേക താൽപര്യമെടുത്ത് ഒരു ഉരുളി നെയ്യ് മോദി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. മുഴുക്കാപ്പ് കളഭച്ചാർത്ത് വഴിപാടും പാൽപായസ നിവേദ്യവും നടത്തിയ പ്രധാനമന്ത്രി അരമണിക്കൂറോളം മോദി ക്ഷേത്രത്തിൽ ചെലവഴിച്ചു.
#WATCH Kerala: Prime Minister Narendra Modi offers prayers at Sri Krishna Temple in Guruvayur of Thrissur. pic.twitter.com/HB98hDQAFk
— ANI (@ANI) June 8, 2019
Post Your Comments