ന്യൂഡല്‍ഹി: ജര്‍മന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനെത്തുന്നു. വിപണി കീഴടക്കുക എന്ന ലക്ഷ്യത്തില്‍ പോര്‍ഷെയുടെ ഏറ്റവും ജനപ്രീതിയുള്ള എസ്‌യുവിയായ മകാന്‍ വില കുറച്ചാണ് എത്തുന്നത്. നിലവില്‍ 80 ലക്ഷം രൂപയില്‍ അധികം വിലയുള്ള മകാന്‍ 69.90 ലക്ഷം രൂപയ്ക്കാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.
ജൂലൈ പകുതിയോടെ മകാന്‍ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചനകള്‍. മുഖം മിനുക്കി നിരവധി പുതുമകളോടെയാണ് മകാന്‍ വിപണിയിലെത്തുന്നത്. സ്‌റ്റൈലിഷാക്കുന്നതിന്റെ ഭാഗമായി ഹൈസ് ലാമ്പും ഫോര്‍ പോയന്റ് ഡിആര്‍എല്ലും എല്‍ഇഡിയാക്കിയിട്ടുണ്ട്. എല്‍ ഇ ഡി ടെയ്ല്‍ ലാമ്പും പുതിയ മകാന്റെ പ്രത്യേകതകളില്‍ പെടും. ഗ്രീന്‍ മെറ്റാലിക്, ഡോളോമൈറ്റ് സില്‍വര്‍ മെറ്റാലിക്, മിയാമി ബ്ലൂ, മിയാമി ക്രെയോണ്‍ എന്നീ നാല് പുതിയ കളറുകളിലാണ് മകാന്‍ വിപണിയിലെത്തുന്നത്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ്, 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി 6 പെട്രോള്‍ എന്നീ ഓപ്ഷനുകളിലാണ് മകാനെത്തുക. 2.0 ലിറ്റര്‍ എന്‍ജിന്‍,252 ബിഎച്ച്പി പവര്‍, 370 എന്‍എം ടോര്‍ക്ക്, 3.0 ലിറ്റര്‍ വി6 എന്‍ജിന്‍, 345 ബിഎച്ച്പി പവര്‍, 480 എന്‍എം ടോര്‍കുമേകുമാണ് മകാന്റെ സവിശേഷതകള്‍.
Post Your Comments