KeralaLatest News

സമവായ നീക്കവുമായി പിജെ ജോസഫ്

കോട്ടയം : കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സമവായ നീക്കവുമായി പിജെ ജോസഫ്. പാർലമെന്ററി പാർട്ടി യോഗമോ ഹൈപവർ കമ്മറ്റിയോ വിളിച്ചുചേർക്കാൻ തയ്യാറെന്നു ജോസഫ് വ്യക്തമാക്കി. ഇതിൽ സമവായമില്ലെങ്കിൽ സംസ്ഥാന കമ്മറ്റി വിളിക്കും. യോഗത്തിൽ സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് പറഞ്ഞു.

അതേസമയം പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കളുടെ അനൗദ്യോഗിക യോഗത്തില്‍ നിന്ന് ജോസ് കെ മാണി വിഭാഗം വിട്ട് നിന്നു. ഇന്നലെ രാത്രി കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ പി ജെ ജോസഫ് വിഭാഗം മാത്രമാണ് പങ്കെടുത്തത്. പി ജെ ജോസഫ് കെ എം മാണിയെ അപമാനിച്ചുവെന്നും അതിനാലാണ് പങ്കെടുക്കാത്തതെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button