തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയെന്ന് കാലാവസ്ഥ കേന്ദ്രം. ഇതോടെ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വൈകിയാണ് ഇത്തവണ കാലവര്‍ഷം സംസ്ഥാനത്ത് എത്തിയത്. കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. ജൂണ്‍ 10, 11, 12 തീയതികളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും.
ജൂണ്‍ 10 ന് എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും ജൂണ്‍ 11 ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, എന്നീ ജില്ലകളിലും ജൂണ്‍ 12 ന് എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചു
Post Your Comments