തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുര്‍ബലമായിരിക്കുന്ന കാലവര്‍ഷം വീണ്ടും സജീവമാകാന്‍ സാധ്യത. ശനി, ഞായര്‍ ദിവസങ്ങളോടെ വടക്കന്‍ കേരളത്തില്‍ ചെറിയ തോതില്‍ കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ അറിയിപ്പ്. ആഗോള മഴപാത്തിയുടെ ( MJO) സ്വാധീനത്താല്‍ വരും ദിവസങ്ങളില്‍ പശ്ചിമ പസഫിക്കിലും/തെക്കന്‍ ചൈന കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍/ന്യൂന മര്‍ദ്ദങ്ങള്‍ രൂപപെടാനുള്ള സാധ്യത കൂടുതലാണ്.
Read Also: എട്ടുവയസ്സുകാരിയെ ആറാംക്ലാസ്സുകാരും ഏഴാംക്ലാസ്സുകാരനും കൂട്ടബലാത്സംഗം ചെയ്തു, മൃതദേഹം കനാലിൽ തള്ളി
ഇതിന്റെയും ന്യുനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായി കേരള തീരം ഉള്‍പ്പെടെയുള്ള പശ്ചിമ തീര മേഖലയില്‍ ജൂലൈ 14/ 15 ഓടെ കാലവര്‍ഷ കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ പൊതുവെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെങ്കിലും വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. നിലവില്‍ അതിതീവ്ര മഴക്കുള്ള സാധ്യത കുറവാണ്. കര്‍ണാടക, ഗോവ, കൊങ്കണ്‍ മഹാരാഷ്ട്ര തീരദേശ മേഖലയിലും അടുത്ത ആഴ്ച മഴ സജീവമാകും.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു
ഓറഞ്ച് അലര്‍ട്ട്
13-07-2024: കോഴിക്കോട്
14-07-2024: കണ്ണൂര്‍
15-07-2024: കാസര്‍ഗോഡ്
ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
മഞ്ഞ അലര്‍ട്ട്
12-07-2024: കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
13-07-2024: തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ്
14-07-2024: കോഴിക്കോട്, കാസറഗോഡ്
15-07-2024: കണ്ണൂര്‍
Post Your Comments