ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ പുതിയ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് അഞ്ച് ഉപമുഖ്യമന്ത്രിമാർ. വിവിധവിഭാഗങ്ങളുടെ പ്രതിനിധികളായിട്ടാണ് അഞ്ച് ഉപമുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തതെന്ന് ജഗൻ വ്യക്തമാക്കുകയുണ്ടായി. പട്ടികജാതി, പട്ടികവർഗം, പിന്നാക്കവിഭാഗം, ന്യൂനപക്ഷം, കാപ്പുസമുദായം തുടങ്ങിയ വിഭാഗങ്ങളുടെ പ്രതിനിധികളാണ് ഇവർ.
ഇവരുൾപ്പെടെ 25 അംഗ മന്ത്രിസഭ ശനിയാഴ്ച അമരാവതിയിൽ സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രിയായി ജഗൻ ഒരാഴ്ചമുമ്പ് സത്യപ്രതിജ്ഞ ചെയ്തിരുന്നു. രാവിലെ 11.50-ന് അമരാവതിയിലെ വെലഗപ്പുടി സെക്രട്ടേറിയറ്റിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ. നരസിംഹൻ വൈ.എസ്.ആർ. കോൺഗ്രസ് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 175 അംഗ നിയമസഭയിൽ 151 എം.എൽ.എ.മാരുടെ വൻഭൂരിപക്ഷവുമായാണ് വൈ.എസ്.ആർ. കോൺഗ്രസ് അധികാരത്തിലെത്തിയത്.
Post Your Comments