UAELatest News

ഇൻഡിഗോയുടെ പ്രതിദിന സർവീസുകൾ ആരംഭിച്ചു

അബുദാബി: അബുദാബിയിൽ നിന്ന് ഡൽഹി, മുംബൈ സെക്ടറിലേക്കുള്ള പ്രതിദിന സർവീസുമായി ഇൻഡിഗോ. അബുദാബിയിൽ നിന്ന് രാത്രി 11.30നു പുറപ്പെടുന്ന വിമാനം പുലർച്ചെ 4.20ന് മുംബൈയിൽ എത്തും. തുടർന്ന് ഡൽഹിയിലേക്കുള്ള വിമാനം രാവിലെ 9.20ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.40നു ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ എത്തും.

ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, വിനോദസഞ്ചാര ബന്ധത്തിനു കൂടുതൽ ശക്തി പകരാൻ വിമാന സർവീസ് വ്യാപിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ബ്രയൻ തോംസൺ വ്യക്തമാക്കി. ഡൽഹി, മുംബൈ, കോഴിക്കോട്, കൊച്ചി സെക്ടറുകൾ അടക്കം നിലവിൽ അബുദാബിയിൽ നിന്ന് 4 സർവീസുകളാണ് ഇൻഡിഗോയ്ക്ക് ഉള്ളത്. ഇത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button