സിപിഐഎം പഞ്ചായത്ത് മെമ്പര്‍ ബിജെപിയില്‍ ചേര്‍ന്നതിന് തൊട്ട് പിന്നാലെ ഒരു സംഘം വീട് തല്ലി തകര്‍ത്തു. ബംഗാളിലാണ് സംഭവം. സിപിഎം പഞ്ചായത്ത് മെമ്പർ ബിജെപിയിൽ ചേർന്നതോടെ തൃണമൂൽ കോൺഗ്രെസ്സുകാരാണ് ഇയാളുടെ വീട് തകർത്തത്. നാദിയ ജില്ലയിലെ ഹബീബ്പൂര്‍ പഞ്ചായത്ത് അംഗമായ സര്‍ജിന ബിബിയാണ് സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ഇവരോടൊപ്പം രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സര്ജിനയുടെ വീടിന് നേരേ ആക്രമണം ഉണ്ടായത്. അതെ സമയം തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി ആരോപണം നിഷേധിച്ചു.ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മുന്നൂപേരുടെയും ബിജെപിയില്‍ അംഗത്വം നേടിയത് .
Post Your Comments