Latest NewsIndia

‘ലവ് ജിഹാദ് അല്ല, അവർ പ്രണയമായിരുന്നു’- 14 കാരിയെ പാർട്ടി നേതാവിന്റെ മകൻ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ മമത

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 14 കാരിയായ പെൺകുട്ടിയെ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകനും സംഘവും കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊന്ന സംഭവത്തിൽ വിവാദ പരാർശവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘എനിക്കെങ്ങനെ ഒരു പ്രണയ ബന്ധത്തെ തടുക്കാനാവും?’ എന്നാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ കൊലപാതകത്തിനെ കുറിച്ച് ആരാഞ്ഞവരോട് മമത ചോദിച്ചത്.

അവരുടെ വിവാദ പരാമർശം ഇങ്ങനെ, ‘അവൾ ബലാത്സംഗത്തിനിരയായോ ഗർഭിണിയായോ പ്രണയബന്ധമാണോ അസുഖമാണോ എന്ന് നിങ്ങൾക്കെങ്ങനെ അറിയാം? ഇത് ഒരു പ്രണയബന്ധമാണെന്ന് വീട്ടുകാർക്ക് പോലും അറിയാമായിരുന്നു. അവർ ഒരു ബന്ധത്തിലാണെങ്കിൽ അവരെ എനിക്ക് എങ്ങനെ തടുക്കാനാവും ?’ എന്നായിരുന്നു മമതയുടെ പരാമർശം. ലവ് ജിഹാദ് കാരണമല്ല പെൺകുട്ടി മരിച്ചതെന്നും മമത കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ്, 14 കാരി പീഡനത്തിന് ഇരയായത്. തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകന്റെ കൂട്ടുകാരിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു കുട്ടി പീഡിപ്പിക്കപ്പെട്ടത്. പീഡനത്തിൽ അവശയായ പെൺകുട്ടിയെ വീട്ടിലെത്തിച്ചത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ മകൻ ആണ്. ആ സമയം കുട്ടിക്ക് കഠിനമായ വയറുവേദനയും, രക്തസ്രാവവും ഉണ്ടായിരുന്നു. കുട്ടി ബ്ലീഡിങ് കാരണം അവശയുമായിരുന്നു. വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ്, നാട്ടുകാർ എത്താൻ തുടങ്ങിയതോടെ വേഗത്തിൽ ചിലർ ചേർന്ന് മൃതദേഹം എടുത്തുകൊണ്ടുപോയി ദഹിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ, കുടുംബം നൽകിയ പരാതിയിലാണ് തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. അതേസമയം, പ്രായപൂർത്തിയാവാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെ നിസ്സാരവൽക്കരിക്കുകയാണ് മമത ചെയ്യുന്നതെന്ന് ബിജെപി ആരോപിച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button