KeralaLatest News

ഭർത്താവിനെ കുടുക്കാൻ ലഹരിക്കെണി വെച്ച മെമ്പറുടെ രാജി: പഞ്ചായത്തിൽ അവിശ്വാസ പ്രമേയം, എൽഡിഎഫിന് ഭരണം നഷ്ടമായി

ഇടുക്കി: വണ്ടന്മേട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. സ്വതന്ത്ര അംഗം അവതരിപ്പിച്ച അവിശ്വാസത്തെ യു ഡി എഫും ബിജെപിയും പിന്തുണച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. സ്വതന്ത്ര അംഗം സുരേഷ് മാനങ്കേരിയില്‍ ആണ് അവിശ്വാസ നോട്ടീസ് നല്‍കിയത്.

സിപിഐഎം അംഗം സിബി എബ്രഹാം ആയിരുന്നു പ്രസിഡന്റ്. 18 അംഗ ഭരണസമിതിയാണ് വണ്ടന്മേട് പഞ്ചായത്തിലുണ്ടായിരുന്നത്. എല്‍ഡിഎഫ് 8, യുഡിഎഫ് 6, ബിജെപി 3 എന്നിങ്ങനെയായിരുന്നു അംഗങ്ങളുടെ നില. ഒരു സ്വതന്ത്രനുമുണ്ടായിരുന്നു.

എല്‍ഡിഎഫിന്റെ അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്ര അംഗം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 10 അംഗങ്ങള്‍ അവിശ്വാസപ്രമേയത്തെ പിന്തുണച്ചു. മുന്‍പ് എല്‍ഡിഎഫിന് 8 അംഗങ്ങൾ ആണ് ഉള്ളത്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ സിപിഎം മെമ്പർ സൗമ്യ അടക്കം മൂന്നു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഭര്‍ത്താവ് സുനില്‍ വര്‍ഗീസിനെ ഒഴിവാക്കി, കാമുകനും വിദേശമലയാളിയുമായ നെറ്റിത്തൊഴു വെട്ടത്താഴത്ത് വിനോദ് രാജേന്ദ്രനെ (43) സ്വന്തമാക്കാനാണ് സൗമ്യ പദ്ധതിയിട്ടത്.

സുനിലിന്റെ ബൈക്കില്‍ അഞ്ചു ഗ്രാം എംഡിഎംഎ സൗമ്യ ഒളിപ്പിക്കുകയായിരുന്നു. സുനിലിനെ പൊലീസ് പിടികൂടിയെങ്കിലും, പുകവലി പോലുമില്ലാത്ത സുനിലിനെ ആരോ കുടുക്കിയതാണെന്ന സംശയമാണ് കേസിന്റെ ചുരുളഴിച്ചത്. കാമുകന്‍ വിനോദാണ് സൗമ്യയ്ക്ക് മയക്കുമരുന്ന് സംഘടിപ്പിച്ചു കൊടുത്തത്.

തുടര്‍ന്ന് മയക്കുമരുന്ന് ഒളിപ്പിച്ചശേഷം ബൈക്കിന്റെ ഫോട്ടോയും ശബ്ദസന്ദേശവും കൊല്ലത്തു നിന്നും ഇടുക്കിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. എംഡിഎംഎ സൗമ്യയ്ക്ക് കൈമാറിയ അന്നുതന്നെ വിനോദ് ഗള്‍ഫിലേക്ക് പോയതായും പൊലീസ് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button