ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം ആഘോഷിക്കാന്‍ ഭാഗ്യം കിട്ടിയിരിക്കുന്ന ബിജെപി സര്‍ക്കാര്‍ സ്വാതന്ത്ര്യത്തിന്റെ ശതകവും ആഘോഷിക്കുമെന്ന് ബിജെപി നേതാവ് രാം മാധവ്.2047 ല്‍ ഇന്ത്യ സ്വതന്ത്രമായതിന്റെ 100 ാം വാര്‍ഷികം ആഘോഷിക്കുമ്പോഴും ബിജെപി തന്നെയാകും രാജ്യം ഭരിക്കുക. അതിലൂടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയവര്‍ എന്ന റെക്കോഡ് കോണ്‍ഗ്രസില്‍ നിന്നും ബിജെപി പിടിച്ചു വാങ്ങുകയും ചെയ്യും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടു ഷെയര്‍ കൂടിയത് ആറ് കോടിയാണ്.
2014 ല്‍ ബിജെപിയ്ക്ക് 17 കോടിയോളം വോട്ടുകള്‍ കിട്ടിയിരുന്നു. ഇത്തവണ 23 കോടി വോട്ടുകളാണ് കിട്ടിയത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് നിറയെ അഴിമതിക്കേസുകളായിരുന്നു. ബിജെപി ഭരണം നടത്തിയ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും പറഞ്ഞു. മൂന്ന വര്‍ഷമായി ബിപ്‌ളവ് കുമാറിന് കീഴില്‍ ത്രിപുര മാതൃകാ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്.
വിനോദ സഞ്ചാരമേഖലയില്‍ വികസനത്തിനായി മതിയായ സാമ്ബത്തീക സഹായം ഉള്‍പ്പെടെ നല്‍കി കേന്ദ്ര സര്‍ക്കാര്‍ എല്ലാ പിന്തുണയുമായി കൂടെ നില്‍ക്കുന്നു. ത്രിപുരയില്‍ ആദ്യമായിട്ടാണ് ബിജെപി നേതാക്കള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ രാജ്യം സ്വതന്ത്രമായതിന്റെ 75 ാം വാര്‍ഷികം ബിജെപി സര്‍ക്കാര്‍ ആഘോഷിക്കും.
നിലവിലെ രീതിയില്‍ വോട്ടു ഷെയര്‍ കൂടിയാല്‍ 100 ാം വാര്‍ഷികവും ബിജെപി തന്നെ ആഘോഷിക്കുമെന്ന് പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയതിന്റെ ക്രെഡിറ്റ് 1950 മുതല്‍ 77 വരെ ഭരണം നടത്തിയ കോണ്‍ഗ്രസിനാണ്. എന്നാല്‍ മോഡി ഈ റെക്കോഡ് മറികടക്കും. 2047 ലും ഭരണം നടത്തുന്നത് ബിജെപിയാകുമെന്ന് അഗര്‍ത്തലയിലെ റാലിയില്‍ രാംമാധവ് പറഞ്ഞു.
Post Your Comments