ആന്ധ്രയ്ക്ക് അഞ്ച് ഉപമുഖ്യമന്ത്രിമാരുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി. മന്ത്രിസഭാ വികസനത്തിന് മുന്നോടിയായി വൈഎസ്ആര്‍ എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ജഗന്‍ ഇക്കാര്യം അറിയിച്ചത്.
മെയ് 30നാണ് ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റത്. പട്ടിക ജാതി, പട്ടികവര്‍ഗം, പിന്നോക്കജാതി, ന്യൂനപക്ഷം, കാപ്പ് എന്നീ വിഭാഗങ്ങളില്‍ നിന്നായിരിക്കും ജഗന്‍ മോഹന്‍ റെഡ്ഡി അഞ്ച് ഉപമുഖ്യമന്ത്രിമാരെ കണ്ടെത്തുന്നത്. പ്രധാന സാമൂഹിക വിഭാഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിന്‍രെ ഭാഗമായാണ് നടപടിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്. ജഗന് മുമ്പുണ്ടായിരുന്ന മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചിരുന്നു. ജഗന്‍ മന്ത്രിസഭയില്‍ 25 മന്ത്രിമാരാകും ഉണ്ടാവുകയെന്നാണ് സൂചന. ഇവരില്‍ പകുതിയിലധികം പേരും ദളിത് വിഭാഗത്തില്‍ നിന്നാകും. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസഭാ പുനസംഘടന നടത്തി പുതിയ മന്ത്രിമാരെ കണ്ടെത്താനാണ് ജഗന്റെ നീക്കം.
Post Your Comments