Latest NewsKerala

റെയിൽപ്പാതയിൽ മുള്ളൻപന്നികളുടെ വക മുട്ടൻ പണി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തൃക്കരിപ്പൂർ: മുള്ളൻപന്നികൾ റെയിൽപ്പാതയുടെ അടിതുരന്ന് കല്ലുകൾ ഇളക്കി. ഇളമ്പച്ചിയിലാണ് സംഭവം. പാളത്തിനടിയിലെ കുഴി കീമാന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. വ്യഴാഴ്ച രാവിലെയാണ് ഇവിടെ മണൽ ഇളകി കിടക്കുന്നതായി കീമാന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ റെയിൽവേ സ്റ്റേഷനിൽ വിവരമറിയിച്ചു. റെയിൽവേ എൻജിനീയറിങ്‌ വിഭാഗം സൂപ്പർവൈസർ ടി.വി.ശിവദാസന്റെ നേതൃത്വത്തിൽ ജോലിക്കാരെത്തി കുഴിയടയ്ക്കുകയും സുരക്ഷ ഉറപ്പാക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button