
കാഞ്ഞങ്ങാട്: മുള്ളന്‍പന്നിയെ കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കളെ വനപാലകര്‍ പിടികൂടി. സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന മുള്ളന്‍പന്നിയെ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച ബളാല്‍ സ്വദേശികളായ കെ വിനു (26), ജിപ്സണ്‍ ആന്റോ (36) എന്നിവരെയാണ് ഫോറസ്റ്റ് മരുതോം സെക്ഷന്‍ കീഴിലെ മരുതോംകുളത്തുവെച്ച് വനപാലകര്‍ പിടികൂടിയത്. മുള്ളന്‍പന്നിയെയും പ്രതികളെയും കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിനുമുമ്പില്‍ ഹാജരാക്കി.
Post Your Comments