
കുമളി: മുള്ളന്‍പന്നി ഇറച്ചിയുമായി യുവാവ് അറസ്റ്റില്‍. കുമളി ഫോറസ്റ്റ് റേഞ്ചാഫീസര്‍ കെ.വി. രതീഷ്, ഡെപ്യൂട്ടി റേഞ്ചാഫിസര്‍ ഡി. ബന്നി എന്നിവര്‍ ചേര്‍ന്ന് വണ്ടിപ്പെരിയാര്‍ മൂങ്കലാര്‍ സ്വദേശി ആര്‍. സുരേഷി (28) നെയാണ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. നായാട്ടു സ്ഥലത്ത് നിന്ന് ഇറച്ചി കയറ്റി കൊണ്ടുവന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
Post Your Comments