എറണാകുളം : നിപ ബാധിച്ച് കൊച്ചിയിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. മെഡിക്കൽ ബുള്ളറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇടയ്ക്ക് നേരിയ പനി അനുഭവപ്പെട്ടിരുന്നുവെങ്കിലും ഇപ്പോൾ മുൻപത്തേക്കാൾ നില തൃപ്തികരമായിട്ടുണ്ട്. അമ്മയുമായി യുവാവ് സംസാരിച്ചു. നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും തുടർ ചികിത്സയേക്കുറിച്ച് തീരുമാനിക്കുന്നതിന് ഡോക്ടർമാരുടെ സംഘം യോഗം ചേർന്നിരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
Post Your Comments