Latest NewsKeralaNewsInternational

ലോകബാങ്ക് മാനേജിംഗ് ഡയറക്ടറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വാഷിങ്ടണിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതർ പറഞ്ഞു. നിലവിൽ ലോകബാങ്കിന്റെ സഹകരണമുള്ള റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും കൂടിക്കാഴ്ച്ചയിൽ ചർച്ചയായി.

Read Also: തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് പുറത്തു ചാടി: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തിൽ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികൾ അവലോകനം ചെയ്യുന്നതിനായി ലോകബാങ്ക് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വാഷിംഗ്ടൺ ഡി.സിയിൽ മുഖ്യമന്ത്രിയുമായി ലോക ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്.

ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി വി പി ജോയി, പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ ഡോ വി കെ രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കാളികളായി.

Read Also: പത്തുവയസുകാരനെ നഗ്‌നനാക്കി കൈകാലുകള്‍ കൂട്ടിക്കെട്ടി റെയില്‍വേ ട്രാക്കില്‍ ഇരുത്തി പിതാവിന്റെ ക്രൂരത

shortlink

Related Articles

Post Your Comments

Related Articles


Back to top button