ഗുരുവായൂര്‍: പ്രധാമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തോടനുബന്ധിച്ച് ഭക്തര്‍ക്ക് നാളെ നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഏഴ് മണി മുതൽ പ്രധാനമന്ത്രിയുടെ സന്ദർശനം കഴിയും വരെ ഭക്തജനങ്ങൾക്ക് പടിഞ്ഞാറേ നടയിൽ പ്രവേശനം ഉണ്ടാവില്ലെന്ന് പോലീസ് അറിയിച്ചു.
കിഴക്കേ നടയിൽ ബാരിക്കേഡ് വരെ പ്രവേശനം ഉണ്ടാവുമെങ്കിലും രാവിലെ ഏഴ് മണി മുതൽ ഇതിലൂടെ അകത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. രാവിലെ 10 മണി മുതൽ 11.15 വരെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലുണ്ടാവുക.
രാവിലെ എട്ട് മണിയോടെ പോലീസ് വിന്യാസത്തോടൊപ്പം ഗതാഗത നിയന്ത്രണവുമുണ്ടാകും. കൂനംമൂച്ചി മുതൽ ഗുരുവായൂർ വരെയും, ഗുരുവായൂർ ഇന്നർ റോഡിലും ഔട്ടർ റോഡിലും ഗതാഗത നിയന്ത്രണമുണ്ടാകും. കിഴക്ക് ഭാഗത്ത് പാർക്കിംഗ് അനുവദിക്കില്ലെന്നും പടിഞ്ഞാറ് ഭാഗത്ത് പാർക്ക് ചെയ്യാമെന്നും പോലീസ് അറിയിച്ചു.
Post Your Comments