കോട്ടയം: തന്റെ ഇടപെടലാണ് കെവിന്‍ കേസിലെ മുഖ്യസാക്ഷിയുടെ ജീവന്‍ രക്ഷിച്ചതെന്ന് ഗാന്ധി നഗര്‍ മുന്‍എ എസ് ഐ ബിജു. വാഹന പരിശോധനക്കിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പ്രതികളെ കണ്ടിരുന്നു. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ കുറിച്ചെടുത്തു. പിന്നീട് കെവിനെ തട്ടിക്കൊണ്ടു പോയപ്പോള്‍ ഈ നമ്പറില്‍ വിളിച്ചാണ് വിട്ടയക്കാന്‍ ആവശ്യപ്പെട്ടതെന്നും ബിജു പറഞ്ഞു.
കെവിന്‍ കേസിലെ മുഖ്യസാക്ഷിയായിരുന്നു കെവിന്റെ ബന്ധുവും സുഹൃത്തുമായ അനീഷ്. വാഹന പരിശോധനക്കിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പ്രതികളെ കണ്ടിരുന്നു. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ കുറിച്ചെടുത്തു. പിന്നീട് കെവിനെ തട്ടിക്കൊണ്ടു പോയപ്പോള്‍ ഈ നമ്പറില്‍ വിളിച്ചാണ് വിട്ടയക്കാന്‍ ആവശ്യപ്പെട്ടതെന്നും ബിജു പറഞ്ഞു. ഷിബു കൃത്യമായി നടപടി എടുത്തിരുന്നുവെങ്കില്‍ കെവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ഭാര്യ നീനു മൊഴി നല്‍കിയിരുന്നത്.
അതേസമയം കെവിനെ തട്ടിക്കൊണ്ട് പോയത് തനിക്ക് മുന്‍പേ മേലുദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നുവെന്ന് സസ്‌പെന്‍ഷനിലുള്ള മുന്‍ എസ്‌ഐ ഷിബുവും മൊഴി നല്‍കി. സംഭവ ദിവസം രാവിലെ താന്‍ വിവരം അറിയിക്കും മുന്‍പേ തന്നെ ഡിവൈഎസ്പി വിവരം അറിഞ്ഞിരുന്നു. അന്വേഷണത്തിന് മൂന്ന് മണിക്കൂര്‍ മാത്രമാണ് ലഭിച്ചതെന്നും ഷിബു പറയുന്നു.
കേസില്‍ കൃത്യ വിലോപത്തിന് ഇപ്പോഴും സസ്‌പെന്‍ഷനിലുള്ള ആളാണ് ഷിബു.
Post Your Comments