തിരുവനന്തപുരം : പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപെട്ടു പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ചിന് കോടതിയുടെ അനുമതി. ജയിലിലെ സൗകര്യം അനുസരിച്ചു ചോദ്യം ചെയ്യാനാണ് അനുമതി നൽകിയത്. രണ്ടു ദിവസത്തിനകം പ്രകാശ് തമ്പിയെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ സ്വർണ്ണകടത്തു കേസിൽ കാക്കനാട് ജയിലിലാണ് പ്രകാശ് തമ്പി.
അതേസമയം അപകടത്തിന് മുമ്പ് ബാലഭാസ്ക്കറും കുടുംബവും കൊല്ലത്തു നിന്നും ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ മരണത്തിലെ ദുരൂഹത വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യം കടയുടമ നിഷേധിച്ചു. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഡ്രൈവർ അർജുൻ അസമിലേക്ക് കടന്നതായ വിവരവും ക്രൈം ബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്.
Post Your Comments