വാഷിങ്ടണ്‍: ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്ന് ചെറുവിമാനം വീടിന് മുകളിലേക്ക് വീണ് അപകടം. പൈലറ്റ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. അമേരിക്കയിലെ ഡാന്ബറയിലാണ് സംഭവം. അമാന്‍ഡ വിന്‍സിയോ ഒലിവെയ്റ എന്ന സ്ത്രീയുടെ വീടിനു മുകളിലേക്കാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം വീണത്. അമാന്‍ഡ ഉള്‍പ്പെടെ മൂന്നുപേരാണ് സംഭവസമയത്ത് വീടിനുള്ളിലുണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കുകളില്ല. ഒരു വെടിയൊച്ചയും ചെറിയ സ്ഫോടനത്തിന്റെ ശബ്ദവും കേട്ടുവെന്നാണ് അയല്‍വാസികളില്‍ ഒരാള്‍ വ്യക്തമാക്കുന്നത്. വിമാനത്തിന്റെ ചിറകുകളും മറ്റു ഭാഗങ്ങളും വീടിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങിക്കിടക്കുകയാണ്. ക്രെയിന്‍ ഉപയോഗിച്ച് ഇവ നീക്കം ചെയ്യും.
Post Your Comments