ജയ്പൂര്‍: ജയ്പൂരില്‍ ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റ് മീറ്റിങ്ങിനിടെ സ്കീനില്‍ തെളിഞ്ഞത് പോണ്‍ വീഡിയോ. ബിസിനസ് സ്റ്റാന്‍റേര്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാജസ്ഥാന്‍ ഫുഡ് ആന്‍റ് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പദ്ധതികളുടെ അവലോകനം നടക്കവെയായിരുന്നു സംഭവം.
ജില്ലാ ഓഫീസര്‍മാരെയും വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ബന്ധിപ്പിച്ചായിരുന്നു യോഗം നടന്നത്. ഫുഡ് ആന്‍റ് സിവില്‍ സപ്ലൈസ് സെക്രട്ടറി മുഗ്ദ്ദ സിങ് നിലവിലുള്ള പദ്ധതികളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. 33 ജില്ലാ ഓഫീസര്‍മാരോടൊപ്പം സെക്രട്ടേറിയറ്റിലെ വകുപ്പുതല ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സില്‍ യോഗത്തില്‍ പങ്കെടുത്തു.
പെട്ടെന്ന് വീഡിയോ കോണ്‍ഫറന്‍സ് സ്ക്രീനില്‍ പോണ്‍ വീഡിയോ പ്ലേ ആവാന്‍ തുടങ്ങി. വീഡിയോ കണ്ടതോടെ ഓഫീസര്‍മാരെല്ലാം ഞെട്ടലോടെ യോഗത്തില്‍ നിന്ന് ഇറങ്ങി മാറിനിന്നു. രണ്ട് മിനിട്ടോളം വിഡിയോ പ്രദര്‍ശനം തുടര്‍ന്നു. ഒടുവില്‍ ടെക്നിക്കല്‍ ടീം എത്തി ഇത് ഓഫ് ചെയ്യുകയായിരുന്നു.
Post Your Comments