കൊച്ചി: നിപ വൈറസ് ബാധയില്‍ മുഖ്യമന്ത്രി പിണറായിന വിജയന്റെ നേതൃത്വത്തില്‍ നാളെ അവലോകന യോഗം ചേരും. നിപ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്ന യോഗം കൊച്ചിയിലാണ് നടക്കുന്നത്.
അതേസമയം നിപ വൈറസ് ബാധയ്ക്കുള്ള പ്രത്യേക മരുന്ന് കൊച്ചിയിലെത്തിച്ചു. ഓസ്ട്രേലിയയില്‍നിന്നുള്ള മരുന്നാണ് എത്തിച്ചിരിക്കുന്നത്. നിപ പ്രതിരോധ മരുന്നായ ഹ്യൂമന്‍ മോണല്‍ ക്ലോണല്‍ ആന്റിബോഡി എന്ന മരുന്നാണ് എത്തിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് കേന്ദ്ര ആരോഗ്യവിഭാഗവുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് മരുന്നെത്തിക്കാന്‍ തീരുമാനമായത്.
Post Your Comments