കോട്ടയം : കേരള കോണ്‍ഗ്രസിലെ പ്രശനങ്ങള്‍ക്ക് പരിഹാരമാകുന്നു . പ്രശ്നം തീര്‍ക്കാന്‍ സമവായ ചര്‍ച്ചകള്‍ക്കാണ് കളമൊരുങ്ങുന്നത്.. ജോസഫ് വിഭാഗവും ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചതോടെയാണ് സമവായ ചര്‍ച്ചയ്ക്ക് സാധ്യത തെളിഞ്ഞത്. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ കൂടി ചെയര്മാന് സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാണ് മോന്‍സ് ജോസഫ് അടക്കമുള്ളവര്‍ പറയുന്നത്. അതേസമയം പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസും രംഗത്തിറങ്ങി.
ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം തെരുവിലേക്ക് വരെ എത്തി. ഒരു വിട്ടുവീഴ്ചയ്ക്കും നേതാക്കള്‍ തയ്യാറാകുന്നില്ല എന്ന് കണ്ടതോടെയാണ് സഭയും കോണ്‍ഗ്രസും പ്രശ്നത്തില്‍ ഇടപെട്ടത്. ഇതോടെയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് കളമൊരുങ്ങിയത്. സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ജോസ് കെ മാണി അറിയിച്ചിരുന്നു. ഇതോടെ മോന്‍സ് ജോസഫും അനുകൂല നിലപാട് സ്വീകരിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് മോന്‍സ് ജോസഫ് പറയുന്നത്.
എന്നാല്‍ ചെയര്മാന് സ്ഥാനം വിട്ടുനല്‍കിക്കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിന് ഇരുവിഭാഗവും തയ്യാറാകില്ല എന്നാണ് സൂചന. ചെയര്മാന് സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാക്കളെ കൂടി പരിഗണിക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നതിന് മുന്‍പ് നേതാക്കള്‍ ഒന്നിച്ചിരുന്ന് സമവായ ചര്‍ച്ച നടത്താനാണ് ശ്രമിക്കുന്നത്.
Post Your Comments