Latest NewsKerala

അബ്ദുള്ള കുട്ടിയുടെ പരാമര്‍ശം; കുതിരവട്ടത്തുകൊണ്ടുപോകാന്‍ സമയമായെന്ന് സുധാകരന്‍

കോഴിക്കോട്: വിവാദങ്ങള്‍ക്ക് വഴിവെച്ച പോസ്റ്റിട്ടതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. അബ്ദുല്ലക്കുട്ടിയെക്കുറിച്ച് അന്നും ഇന്നും നല്ല അഭിപ്രായമില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. സിഒടി നസീര്‍ വധശ്രമത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാനുള്ള നിയമ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

സിപിഐഎമ്മില്‍ നിന്ന് വന്നത് കൊണ്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ത്തത്. പക്ഷേ ഗുണമുണ്ടായില്ല’ കെ സുധാകരന്‍ പറഞ്ഞു. സിപിഎമ്മിനെപ്പോലെ പാര്‍ട്ടി വിട്ട് പോകുന്നവരുടെ കാലും കയ്യും വെട്ടില്ലെന്നും അബ്ദുള്ളക്കുട്ടി ബിജെപിയില്‍ പോയി നന്നായിവരട്ടെയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അബ്ദുള്ളക്കുട്ടിക്ക് മത്സരിക്കാന്‍ കണ്ണുര്‍ മണ്ഡലം നല്‍കിയത് സുരക്ഷിതത്വത്തിന് വേണ്ടിയായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷമുള്ള അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന് പറഞ്ഞിരുന്നെന്നും രണ്ടാം തവണ അവസരം നല്‍കിയത് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു എന്നും കെ സുധാകരന്‍ വെളിപ്പെടുത്തി. ഇരിക്കുന്ന കൊമ്ബ് മുറിക്കുന്നയാളാണ് അബ്ദുള്ളക്കുട്ടിയെന്നും ബിജെപിക്കാര്‍ പോലും മോദിയെ ഗാന്ധിയോട് ഉപമിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button