Latest NewsIndia

ഇന്ത്യയില്‍ അനുഭവപ്പെടുന്നത് അസാധാരണമായ വരള്‍ച്ച : കാലാവസ്ഥാ മുന്നറിയിപ്പ്

ന്യൂഡല്‍ഹി : ഇന്ത്യയില്‍ അനുഭവപ്പെടുന്നത് അസാധാരണ വരള്‍ച്ചയെന്ന് ഞെട്ടിയ്ക്കുന്ന പഠന റിപ്പോര്‍ട്ട്. ഇന്ത്യയിലെ 42 ശതമാനം പ്രദേശങ്ങളിലും അസാധാരണമായ വരള്‍ച്ചയാണ് കാണപ്പെട
ുന്നത്. ആറ് ശതമാനം പ്രദേശം അപൂര്‍വമായ വരള്‍ച്ചയുടെ പിടിയിലെന്ന് റിപ്പോര്‍ട്ട് ഡ്രോട്ട് ഏര്‍ലി വാര്‍ണിംഗ് സിസ്റ്റത്തിന്റെ റിപ്പോര്‍ട്ട് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്നത്.

കഴിഞ്ഞ വര് ഷത്തെ അപേക്ഷിച്ച് 6 ശതമാനം അധികമാണ് ഇത്. മെയ് 28ന് റിയല്‍ ; ടൈം വാച്ചര്‍ പുറത്തിറക്കിയ ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. അസാധാരണ വരള്‍ച്ച നേരിടുന്ന പ്രദേശം കഴിഞ്ഞ ആഴ്ചത്തെ(മെയ് 21) അപേക്ഷിച്ച് 42.18 ശതമാനത്തില്‍ നിന്നും 42.61 ശതമാനമായി വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 28 മുതല് ; ഇത് 42.16 ശതമാനമായിരുന്നു. തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന മേഖലകള്‍ രാജ്യത്ത് 91 ജലസംഭരണികളിലെ സംഭരണ ശേഷി ആകെ ജലവിതരണ സംവിധാനത്തിന്റെ 20 ശതമാനം മാത്രമാണെന്നും കേന്ദ്ര ജലവിഭവ കമ്മീഷന്റെ പുതിയ ബുള്ളറ്റിന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button