India

ഈദ് ആഘോഷിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ വേണമെന്ന് ബിജെപി എംപി

ബുലന്ദ്‍ശഹര്‍: ഈദ് ആഘോഷിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ വേണമെന്ന് ബിജെപി എംപി ഭോലാ സിങ്. റോഡ് ഗതാഗതം തടസ്സപ്പെടുത്തി നമസ്കാരം നടത്തിയാല്‍ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞിരിന്നു. എന്നാൽ സംഭവം ഇപ്പോൾ വിവാദമായി മാറിയിരിക്കുകയാണ്.

‘ഏത് മത വിഭാഗത്തില്‍പ്പെട്ടവരുടെ ആഘോഷങ്ങളാണെങ്കിലും മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കരുത്. ആരാധന നടത്തുന്നതിന് പ്രത്യേകം സ്ഥലങ്ങളുണ്ട്. റോഡില്‍ തടസ്സം സൃഷ്ടിക്കരുത്. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. അത്തരക്കാര്‍ക്ക് എതിരെ നടപടി എടുക്കണം എന്നാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പിൽ പ്രസ്താവിച്ചത്.ഹിന്ദുക്കള്‍ ഹോളിയും ദീപാവലിയും രക്ഷാബന്ധനും ആഘോഷിക്കാറുണ്ട് എന്നാൽ ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറില്ലെന്നും ഭോലാ സിങ് പറഞ്ഞു.

രാജ്യം മുഴുവൻ ഈദ് ആഘോഷിക്കുമ്പോൾ ഭോലാ സിങിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button