പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ റാബ്‌റി ദേവി. നിതീഷ് കുമാര്‍ മഹാസഖ്യത്തിലേക്ക് മടങ്ങി വന്നാല്‍ സ്വാഗതം ചെയ്യും. എന്നാല്‍ അത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ആര്‍.ജെ.ഡിയുടെ ഉന്നത നേതൃത്വമായിരിക്കുമെന്നും റാബ്‌റി കൂട്ടിച്ചേര്‍ത്തു.കേന്ദ്രമന്ത്രിസഭയില്‍ ഒരു മന്ത്രിസ്ഥാനം മാത്രം വാഗ്ദാനം ചെയ്തതില്‍ പ്രതിഷേധിച്ച് നിതീഷ് കുമാര്‍ ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്.
ഒറ്റ മന്ത്രിസ്ഥാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയില്‍ ചേരാതിരുന്ന നിതീഷ് കുമാര്‍ ബി.ജെ.പിയെ ഉള്‍പ്പെടുത്താതെ ബീഹാര്‍ മന്ത്രിസഭ വികസിപ്പിച്ചിരുന്നു. നിതീഷ് ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ മടക്കിക്കൊണ്ടുവരാന്‍ പഴയ രാഷ്ട്രീയ സുഹൃത്തുക്കള്‍ ശ്രമം തുടങ്ങിയിരിക്കുന്നത്.ബി.ജെ.പിയോട് പോരാടാന്‍ നിതീഷ് കുമാര്‍ മഹാസഖ്യത്തിലേക്ക് മടങ്ങിവരണമെന്ന് ആര്‍.ജെ.ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രഘുവംശ് പ്രസാദ് സിംഗ് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് മമതയുടെ അനുകൂല പ്രതികരണം.നേരത്തെ ബി.ജെ.പി വിരുദ്ധ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെ.ഡി.യുവും. ആര്‍.ജെ.ഡിയുമായുള്ള മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന ബീഹറില്‍ ഭരണം പിടിച്ച നിതീഷ് കുമാര്‍ പിന്നീട് സഖ്യം തകര്‍ത്ത് ബി.ജെ.പിക്കൊപ്പം പോവുകയായിരുന്നു.
Post Your Comments