Latest NewsIndia

ബിജെപിയുടെ വളര്‍ച്ച തൃണമൂലിനകത്ത് ആഭ്യന്തര പ്രശ്‌നങ്ങളുണ്ടാക്കി, മമതസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് ബി.ജെ.പി

സംസ്ഥാനത്ത് കൂടുതല്‍ തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൈലാസ് വിജയ്വര്‍ഗിയ ബിജെപിയുടെ വളര്‍ച്ച തൃണമൂലിനകത്ത് ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും സംസ്ഥാനത്ത് കൂടുതല്‍ തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു

.’മമത സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ല. അവരുടെ പാര്‍ട്ടി നേതാക്കളായ എംഎല്‍എമാരില്‍ വലിയൊരു ഭാഗം പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഇവര്‍ ബിജെപിയിലേക്ക് വരും. മമതയ്ക്ക് ശേഷം അനന്തരവന്‍ അഭിഷേക് ബാനര്‍ജി പിന്‍ഗാമി ആകുമെന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ അതൃപ്തിയിലാണ്.’ കൈലാസ് വിജയ് വെളിപ്പെടുത്തി. അതെ സമയം ജയ് ശ്രീറാം എന്ന് വിളിച്ചതിന് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

ബംഗ്ലാദേശില്‍ നിന്നും ഒന്നര കോടി അനധികൃത കുടിയേറ്റക്കാര്‍ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് റേഷന്‍ കാര്‍ഡും മറ്റ് ആനുകൂല്യങ്ങളും നല്‍കി സംരക്ഷിക്കുകയാണ് മമത ബാനര്‍ജിയെന്നും ഇദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button