കൊൽക്കത്ത: മമതസർക്കാരിന്റെ പീഡനങ്ങളിൽ മനം നൊന്ത് ഒരു വിഭാഗം അധ്യാപികമാർ വിഷം കഴിച്ചു പ്രതിഷേധിച്ച് ഗുരുതരാവസ്ഥയിലാകുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ബികാഷ് ഭവനിലുള്ള സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്തിന് പുറത്ത് ചൊവ്വാഴ്ചയാണ് അഞ്ച് വനിതാ അധ്യാപകർ വിഷം കഴിച്ചു പ്രതിഷേധിച്ചത്. അധ്യാപകർ വിഷം കഴിച്ചതിന്റെ അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ പങ്കുവെച്ചത് മാധ്യമപ്രവർത്തകയായ ആന്ധ്യ ബാനർജിയാണ്.
വീഡിയോയിൽ വിഷം കഴിച്ച ഒരു അധ്യാപികയുടെ വായിൽ നിന്ന് നുരയും പാതയും മറ്റും വരുന്നതും കാണാം. അനിമ നാഥ്, ഛോബി ദാസ്, ശിഖ ദാസ്, പുത്തുൽ മൊണ്ടൽ, ജോഷ്വാ ടുഡു, മന്ദിര സർദാർ എന്നിവരായിരുന്നു ആ അഞ്ച് അധ്യാപകർ. ഇവർക്ക് പ്രതിമാസം വെറും 10,000 രൂപയാണ് വേതനം ലഭിക്കുന്നതെന്നും ഇത്രയും കുറഞ്ഞ തുകയിൽ ജീവിക്കാൻ ബുദ്ധിമുട്ടാണെന്നും പറയുന്നു. ഇവർക്ക് ട്രാൻസ്ഫറുകൾ നൽകുകയും ശമ്പള വർധന തടയുകയും ചെയ്തതാണ് പ്രതിഷേധത്തിന് കാരണം.
റിപ്പോർട്ടുകൾ പ്രകാരം, കീടനാശിനികൾ കഴിച്ചതിന് ശേഷം അവരെ ബലമായി പരിസരത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ബിധനഗർ പോലീസ് തടഞ്ഞു. തുടർന്ന് അവരെയെല്ലാം എൻആർഎസ്, ആർജി ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും അത്യാവശ്യ ചികിത്സകൾ ചെയ്യുകയും ചെയ്തു. വൈകുന്നേരത്തോടെ അവർ സ്ഥിരത പ്രാപിച്ചെങ്കിലും രാത്രി വൈകുവോളം നിരീക്ഷണത്തിലായിരുന്നു.
പ്രക്ഷോഭം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ‘താലിബാനി തന്ത്രങ്ങൾ’ ഉപയോഗിക്കുന്നുണ്ടെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടതായി പാർഷ ശിക്ഷക് ഒക്യോ മഞ്ചയുടെ ജോയിന്റ് കൺവീനർ ഭഗീരഥ് ഘോഷ് പറഞ്ഞു.
Caution: Disturbing Visuals
Teachers in #WestBengal consumed poison to protest their transfer. One of them in this video claims, “We get Rs 10K/month. How can we survive after a transfer?” pic.twitter.com/drbXnwDrID
— Anindya (@AninBanerjee) August 25, 2021
Post Your Comments