KeralaLatest News

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന് നെഞ്ചു വേദന: ആശുപത്രിയിലെത്തിച്ച് കൂട്ടിരുന്ന് ജീവനക്കാര്‍

ഓച്ചിറ: കെ.എസ്.ആര്‍.ടി.സി. ബസില്‍വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകരായി ബസ് ജീവനക്കാര്‍. യാത്രക്കിടയില്‍ അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരനെ അതേ ബസില്‍ തന്നെ ആശുപത്രിയിലെത്തിച്ചത്. ഇടുക്കി നെടുങ്കണ്ടം സ്വദേശി ശിവന്‍ പിള്ള(69)യ്ക്കാണ് ബസ് ജീവനക്കാര്‍ രക്ഷകരായത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്ക് കായംകുളത്തുനിന്ന കരുനാഗപ്പള്ളിയിലേക്ക് പോയ ബസിലാണ് സംഭവമുണ്ടായത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു ശിവന്‍ പിള്ളയും ഭാര്യയും. ഇരുവരും ബസില്‍ കയറി കുറച്ചുകഴിഞ്ഞപ്പോള്‍ ശിവന്‍ പിള്ളയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ കണ്ടക്ടര്‍ തഴവ സ്വദേശി ബിനു, ഡ്രൈവര്‍ ഷാനവാസ്ഖാനോട് വിവരം പറഞ്ഞതോടെ ബസ് ഓച്ചിറ പരബ്രഹ്മ ആശുപത്രിയിലേക്ക് വിട്ടു.

അത്യാഹിത വിഭാഗത്തിലെത്തിച്ച ശിവന്‍ പിള്ളയെ തുടര്‍ന്ന് തുടര്‍ചികിത്സയ്ക്കായി കാര്‍ഡിയോളജി ഐ.സി.സി.യു.വില്‍ പ്രവേശിപ്പിച്ചു. ശിവന്‍ പിള്ള അപകടനില തരണം ചെയ്തെന്ന് അറിഞ്ഞശേഷമാണ് ജീവനക്കാര്‍ ആശുപത്രി വിട്ടതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button