ThiruvananthapuramLatest NewsKeralaNattuvarthaNews

മ​ക​ളു​ടെ മു​ൻ​പി​ൽ പി​താ​വി​നെ മ​ർ​ദ്ദി​ച്ച സം​ഭ​വം : കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാർക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ്

മ​ർദ്ദ​ന​മേ​റ്റ രേ​ഷ്മ​യു​ടേ​യും അ​ഖി​ല​യു​ടേ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​ക​ളു​ടെ മു​ൻ​പി​ൽ പി​താ​വി​നെ മ​ർദ്ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി. മ​ർദ്ദ​ന​മേ​റ്റ രേ​ഷ്മ​യു​ടേ​യും അ​ഖി​ല​യു​ടേ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Read Also : സ്കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം, പെണ്‍കുട്ടികളെ ഓടിച്ചിട്ട് തല്ലി: സംഭവം തിരുവനന്തപുരത്ത്

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. ആദ്യം പ്ര​തി​ക​ൾ​ക്കെ​തി​രെ നി​സാ​ര​വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രു​ന്ന​ത്. ഇ​ത് വി​വാ​ദ​മായതിനെ തുടർന്നാണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്രകാരം കേസെടുത്തത്.

സംഭവ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി ആ​ര്യ​നാ​ട് യൂ​ണി​റ്റി​ലെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ എ. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലെ ഡ്യൂ​ട്ടി ഗാ​ർ​ഡ് എ​സ്.​ആ​ർ. സു​രേ​ഷ് കു​മാ​ർ, ക​ണ്ട​ക്ട​ർ എ​ൻ. അ​നി​ൽ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സി.​പി. മി​ല​ൻ ഡോ​റി​ച്ച് എ​ന്നി​വ​രെ​യാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button