Latest NewsCricketSports

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം വൈകിയതിനെ കുറിച്ച് പ്രതികരിച്ച് കോഹ്‌ലി

സതാംപ്‌ടണ്‍: ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം വൈകിയതിനെ കുറിച്ച് പ്രതികരിച്ച് നായകൻ വിരാട് കോഹ്‌ലി. ആദ്യ മത്സരത്തിനായി കാത്തിരിക്കേണ്ടിവന്നത് ടീമിന് ഗുണമാകുമെന്ന് നാളത്തെ മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിൽ കോഹ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. ഐപിഎല്‍ ഫോമും ലോകകപ്പ് പ്രകടനവും തമ്മില്‍ ബന്ധമില്ലെന്നും കുല്‍ദീപ് യാദവിനെ പിന്തുണച്ച്കൊണ്ട് കോഹ്‌ലി വ്യക്തമാക്കി. . ഇന്ത്യ വൈകി മത്സരം കളിക്കുന്നതിനെതിരെ വ്യാപക വിമർശങ്ങളാണ് ഉയർന്നത്.

ലോകകപ്പിലെ ഏല്ലാ ടീമുകളും കുറഞ്ഞതും ഒരു മത്സരമെങ്കിലും കളിച്ച സ്ഥാനത്തു ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ദക്ഷിണാഫ്രിക്കയുടെ മൂന്നാമത്തെ മത്സരമാണ് ഇന്ത്യക്കെതിരെ നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button