ഹിജ്‌റ വര്‍ഷം ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീങ്ങളുടെ ആഘോഷമാണ് ഈദുല്‍ ഫിത്ര്‍ അഥവാ ചെറിയ പെരുന്നാള്‍. റമദാന്‍ വ്രതമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുല്‍ ഫിത്ര്‍ ആഘോഷിക്കപ്പെടുന്നത്. ഈദുല്‍ ഫിത്വര്‍ എന്നാല്‍ മലയാളിക്ക് ചെറിയ പെരുന്നാളാണ്. ഈദ് എന്ന അറബിക് പദത്തിന് ആഘോഷം എന്നും ഫിത്ര്‍ എന്ന പദത്തിന് നോമ്പു തുറക്കല്‍ എന്നുമാണ് അര്‍ത്ഥം. അതിനാല്‍ റമദാന്‍ മാസമുടനീളം ആചരിച്ച നോമ്പിന്റെ പൂര്‍ത്തികരണത്തിനൊടുവിലുള്ള നോമ്പുതുറ എന്നതാണ് ഈദുല്‍ ഫിത്ര്‍ എന്നത് പ്രതിനിധാനം ചെയ്യുന്നത്. ഈദിന്റെ (പെരുന്നാളിന്റെ) ആദ്യ ദിനം റമദാന്‍ കഴിഞ്ഞു വരുന്ന മാസമായ ശവ്വാല്‍ ഒന്നിനായിരിക്കും
ഈദ് മുബാറക്, കുല്ലു ആം അന്‍തും ബി ഖൈര്‍, തഖബ്ബലല്ലാഹ്,തഖ്അബ്ബലാലല്ലാഹ് മിന്നാ വമിന്‍കും , തുടങ്ങി വിവിധതരം ഈദ് ആശംസകള്‍ പ്രയോഗത്തിലുണ്ട്.
ചടങ്ങുകള്‍
ഈദുല്‍ ഫിത്ര്‍ ദിനത്തില്‍ വിശ്വാസികള്‍ വ്രതമനുഷ്ടിക്കുന്നത് മതപരമായി വിലക്കപ്പെട്ടിരിക്കുന്നു. പെരുന്നാള്‍ ദിവസം രാവിലെ നടക്കുന്ന ഈദ് നമസ്‌കാരമാണ് പ്രധാനപ്പെട്ട ഒരു ചടങ്ങ്. ഈദ് നമസ്‌കാരത്തിനു മുമ്പ് അന്നേദിവസം ആഹരിക്കാനുള്ളതു കഴിച്ച് മിച്ചമുള്ളവര്‍ ഫിത്ര്‍ സക്കാത്ത് എന്ന ദാനം നിര്‍വഹിക്കണം[3].സാധാരണമായി ആ നാട്ടില്‍ കഴിക്കുന്ന ഭക്ഷ്യ വസ്തുവാണ് സകാത് നല്‍കേണ്ടത് . വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും ഒരു സ്വാ വീതം നല്‍കണം . സുമാര്‍ മൂന്നു ലിറ്ററാണ് ഒരു സ്വാ . കേരളത്തില്‍ പ്രധാനമായി നല്‍കുന്നത് അരിയാണ്. ഈദ് നമസ്‌കാരം വരെ തക്ബീര്‍ മുഴക്കല്‍ സുന്നത്താണ് (പ്രവാചക ചര്യയാണ്).
Post Your Comments