
കോണ്‍ഗ്രസുകാര്‍ക്ക് സംഘിപട്ടം ചാര്‍ത്താതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് കോൺഗ്രസിനെ നേരിടാന്‍ ഇടത് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ മകന്‍ അമല്‍ ഉണ്ണിത്താന്റെ ഉപദേശം .’ ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ ബിജെപിയോട് തനിക്ക് ശത്രുതയുണ്ട് എന്നാല്‍ ഒരു എംപി എന്ന നിലയില്‍ തനിക്ക് ശത്രുതയില്ല എല്ലാ കേന്ദ്രമന്ത്രിമാരേയും കണ്ട് കാസര്‍കോടിന് വേണ്ടതൊക്കെ നേടിയെടുത്തു വികസനം കൊണ്ടുവരുക തന്ന ചെയ്യും എന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശത്തില്‍ എന്ത് ബി.ജെ.പി സ്‌നേഹം ആണ് ഉള്ളതെന്ന് അമല്‍ ചോദിക്കുന്നു .
ചില മാര്‍കിസ്റ്റ് അനുകൂല മാദ്ധ്യമങ്ങളും സഖാക്കളും പ്രസ്താവനയെ വളച്ചൊടിക്കുകയാണ് എന്നും അമല്‍ ഉണ്ണിത്താന്‍ ആരോപിക്കുന്നു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അമൽ ഇത് പറഞ്ഞിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം: ഒരു കോൺഗ്രസ്സുകാരൻ എന്ന നിലയിൽ ബിജെപിയോട് എനിക്ക് ശത്രുത ഉണ്ട് എന്നാൽ ഒരു എംപി എന്ന നിലയിൽ എനിക്ക് ശത്രുത ഇല്ല , എല്ലാ കേന്ദ്രമന്ത്രിമാരെയും കണ്ടു കാസർകോടിന് വേണ്ടതൊക്കെ നേടിയെടുത്തു വികസനം കൊണ്ടുവരുക തന്നെ ചെയ്യും.
ശ്രി രാജ്‌മോഹൻ ഉണ്ണിത്താന്റെ ഈ വാക്കുകളിൽ എന്ത് ബിജെപി സ്നേഹം ആണ് ഉള്ളത് ?
ചില മാർക്സിസ്റ്റ് അനുകൂല മാധ്യമങ്ങളും പിന്നെ കുറെ സഖാക്കന്മാരും അച്ഛൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ചു അദ്ദേഹത്തിന്റെ നേരെ വീണ്ടും സംഘി ആരോപണവും ആയി സാമൂഹിക മാധ്യമങ്ങളിൽ വരുന്നത് കണ്ടു.
ഇതിനെ പരമ പുച്ഛത്തോടെ ജനങ്ങൾ നോക്കികാണും.
35 വർഷത്തോളം കാസർകോടിന്റെ മണ്ണിൽ ഒരു വികസനവും കൊണ്ടുവരാൻ സാധിക്കാത്ത അല്ലെങ്കിൽ അതിനു വേണ്ടി പ്രവർത്തിക്കാത്ത കമ്മ്യൂണിസ്റ്റുകാരുടെ ഉള്ളിൽ കാസറഗോഡ് തിരിച്ചു പിടിക്കാൻ പറ്റില്ല എന്നുള്ള ഒരു ഭയം ആണ് ഇങ്ങനെയുള്ള കുപ്രചാരണങ്ങൾക്കു കാരണം എന്ന് ഞാൻ കരുതുന്നു.
കോൺഗ്രസ്സുകാർക്ക് സംഘി പട്ടം ചാർത്തി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു അടുത്ത തിരഞ്ഞെടുപ്പിനെ നേരിടു .
Post Your Comments