KeralaLatest NewsCrime

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവിനെ വെട്ടി; മരുമകന്‍ അറസ്റ്റില്‍

തൃശൂര്‍: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യമാതാവിനെ മരുമകന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. കണ്ടാണശ്ശേരി കല്ലുത്തിപ്പാറ ചേമ്പില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ കമലയ്ക്കാണ് (62) വെട്ടേറ്റത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം.

കുടുംബ വഴക്കിനിടെ കൈക്കോട്ട് ഉപയോഗിച്ചാണ് അറുപത്തിരണ്ടുകാരിയായ കമലയെ മരുമകന്‍ വിനയന്‍ വെട്ടിയത്. ആക്രമണത്തില്‍ കമലയുടെ കൈയ്ക്കാണ് വെട്ടേറ്റത്. ഇവരുടെ കൈയ്ക്ക് പൊട്ടലുണ്ട്. സംഭവത്തില്‍ മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസികവിഭ്രാന്തിയുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button